Latest NewsIndia

30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എടിഎം കാറില്‍ കെട്ടിവലിച്ച്‌ കള്ളന്‍മാര്‍ കടത്തി

പൂനെ: 30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എടിഎം പട്ടാപ്പകൽ കള്ളന്മാർ കടത്തി. പൂനെയിലെ യെവത്തിലാണ് സംഭവം. കാറിൽ കെട്ടിവലിച്ചാണ് എടിഎം കടത്തിയത്. ഹെല്‍മെറ്റ് ധരിച്ചത്തിയ നാലുപേരാണ് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കവര്‍ച്ച നടത്തിയത്. എ.ടി.എമ്മിലെ സി.സി.ടി.വി. ക്യാമറ സ്പ്രേ അടിച്ച്‌ മറച്ചശേഷമായിരുന്നു മോഷണം. എടിഎം കാറുമായി ബന്ധിച്ച്‌ കെട്ടിവലിക്കുകയും കാഷ് വെന്‍ഡിങ് മെഷീന്‍ ഇളക്കിയെടുക്കുകയുമായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button