ചെന്നൈ● നഗരത്തില്‍ അമ്മയും മകനും ചേര്‍ന്ന് നടത്തിയിരുന്ന രണ്ട് പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് യുവതികളെ മോചിപ്പിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റി വൈസ് സ്ക്വാഡ് (എ.വി.എസ്) മാര്‍ഷല്‍സ് റോഡിലേയും എഗ്മോറിലെ ബിന്നി റോഡിലേയും അപ്പാര്‍ട്ട്മെന്റുകളില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ യുവതികള്‍ക്ക് പുറമേ നാല് ഇടനിലക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ സോനാ ലക്ഷ്മിയേയും അവരുടെ മകന് രാജേഷ് റെഡ്ഡിയേയും പിടികൂടാന്‍ കഴിഞ്ഞില്ല.
പ്രതിമാസം ഒരു ലക്ഷം രൂപയോളം വാടകവരുന്ന രണ്ട് പോഷ് അപ്പാര്‍ട്ട്മെന്റുകള്‍ വാടകയ്ക്കെടുത്താണ് സോനാ ലക്ഷ്മിയും മകനും കഴിഞ്ഞ ഒരുവര്‍ഷമായി ഇവിടെ ‘ബിസിനസ്’ നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
22 നും 24 ഇടയില്‍ പ്രായമുള്ള, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശികളായ നരേന്ദ്ര റെഡ്ഡി (23) അജിത് കുമാര്‍ (20) എന്നിവരെയാണ് മാര്‍ഷല്‍സ് റോഡിലെ ഫ്ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേന്ദ്രത്തില്‍ റെയ്ഡ് നടത്തയത്. ബീഹാര്‍ സ്വദേശിയായ അജിത് കുമാര്‍ ഷാ (23) ഡല്‍ഹി സ്വദേശിയായ ശത്രുഹന്‍ സിന്‍ഹ (21) എന്നിവരാണ് ഇവിടെ നിന്നും പിടിയിലായത്.
സോനാ ലക്ഷ്മിയും മകനും കേരളത്തിലെ ശബരിമലയിലേക്ക് കടന്നതായി സംശയമുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപെടുത്തിയ യുവതികളെ മൈലാപൂരിലെ സര്‍ക്കാര്‍ ഹോമിലേക്ക് മാറ്റി.
സോനാലക്ഷ്മി കഴിഞ്ഞ 50 വര്‍ഷമായി ഈ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments