KeralaNews

ദുരൂഹത നീക്കാൻ സർക്കാർ തയ്യാറാകണം: കുമ്മനം രാജശേഖരൻ

ന്യൂഡൽഹി: നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് കൊലപാതകത്തിന്റെ ദുരൂഹത നീക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കൊല്ലും കൊലയും ഉൾപ്പെടെയുള്ള കിരാതപ്രവർത്തനങ്ങൾ നടത്തുന്ന മാവോയിസ്റ്റുകളെ ന്യായീകരിക്കാനാകില്ല. എങ്കിലും ഏറ്റുമുട്ടലിലാണ് മോവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്ന പോലീസ് ഭാഷ്യത്തിന് വിശ്വാസം പോരെന്നും മജിസ്‌ട്രേറ്റുതല അന്വേഷണം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഫസൽ വധകേസിൽ പിടിക്കപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കത്തിൽ പൊലീസ് മേധാവികളും പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഒരുവിഭാഗം പൊലീസ് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായി നിരപരാധികളെ വേട്ടയാടാൻ ശ്രമിക്കുകയാണ്. കൂടാതെ സക്കീർ ഹുസൈൻ, ജയന്തൻ തുടങ്ങിയ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ പോലും പോലീസ് കൂട്ടാക്കുന്നില്ല എന്നും കുമ്മനം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button