തിരുവനന്തപുരം: അന്തരിച്ച ക്യൂബന്‍ വിപ്ലവ നായകനും കമ്മ്യൂണിസ്റ്റ് നേതാവുമായ ഫിദല്‍ കാസ്ട്രോയെക്കുറിച്ച് ബി.ജി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ചിലത് പറയാനുണ്ട്. മലയാള മാധ്യമങ്ങള്‍ മുഴുവന്‍ ഫിദലിന്റെ ഒരു മുഖം മാത്രമേ പ്രചരിപ്പിക്കുന്നുള്ളൂവെന്ന് സുരേന്ദ്രന് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിദല്‍ കാസ്ട്രോയെക്കുറിച്ച് സുരേന്ദ്രന് പോസ്റ്റിട്ടത്.
മരണപ്പെട്ട ഒരു നേതാവിനെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ പാടില്ല. എന്നാല്‍ ചരിത്രമെന്നത് തങ്ങള്‍ക്കിഷ്ടമുള്ളതു മാത്രം വിളമ്പലല്ലെന്ന് സുരേന്ദ്രന് പറയുന്നു. പഴയ എസ്.എഫ്.ഐക്കാരെ ഓടിക്കാതെ കേരളത്തിലെ മാധ്യമങ്ങള്‍ ഒരുകാലത്തും നിഷ്പക്ഷമാവില്ലെന്നും സുരേന്ദ്രന് കുറിക്കുന്നു.
Post Your Comments