Technology

ഇനി ഇന്റർനെറ്റ് ഒരു പ്രശ്‌നമാകില്ല : എക്സ്പ്രസ്സ് വൈഫൈയുമായി ഫേസ്ബുക്ക്

ന്യൂഡൽഹി: എക്സ്‌പ്രസ് വൈഫൈ എന്ന പുതിയ ആശയവുമായി ഫേസ്ബുക്ക് . പൊതു വൈഫൈ എന്ന ആശയത്തെ മുന്‍നിര്‍ത്തി ഉള്‍പ്രദേശങ്ങളില്‍ അടക്കം ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പ്രോജക്ടിന്റെ പരീക്ഷണം ഫേസ്ബുക്ക് ഇന്ത്യയില്‍ ആരംഭിച്ചു. ഇന്റര്‍നെറ്റ്.ഓആര്‍ജി എന്ന ഫേസ്ബുക്കിന് കീഴിലുള്ള പേജിലൂടെയാണ്, എക്‌സ്പ്രസ് വൈഫൈ പ്രോജക്ട് ഇന്ത്യയില്‍ ലഭ്യമാകുന്നത്.

ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങളെകൂടി ഉൾപ്പെടുത്തിയാണ് ഈ പുതിയ പദ്ധതി. ഉള്‍പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പ് വരുത്താനായി നിലവില്‍ നെറ്റ് വര്‍ക്ക് കാരിയര്‍മാരുമായും ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായും പ്രാദേശിക സംരംഭകരുമായും ചേര്‍ന്നാണ് എക്‌സ്പ്രസ് വൈഫൈ പ്രവർത്തിക്കുന്നതെന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button