അലിഗഡ്: നോട്ട് നിരോധന പ്രശ്‌നത്തില്‍ ഇപ്പോഴും സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ഒട്ടേറെ കൂലിപ്പണിക്കാര്‍ക്ക് ജോലി നഷ്ടമായെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായത്.
ഭക്ഷണം കഴിക്കാന്‍ പോലും ചിലരുടെ കൈയ്യില്‍ പണമില്ലാത്ത അവസ്ഥ. പല വഴികളിലൂടെ പണം കണ്ടെത്തുകയാണ് പലരും. ഒരു ഗ്രാമീണന്‍ പണം കണ്ടെത്തിയിരിക്കുന്നത് വന്ധ്യം കരണത്തിലൂടെയാണ്. രണ്ടായിരം രൂപ കിട്ടാനായാണ് അലിഗഡ് സ്വദേശിയായ പുരന്‍ ശര്‍മ വന്ധ്യം കരണം നടത്തിയത്.
പട്ടിണിമാറ്റാനാണ് ഇങ്ങനെയൊരു കടുംകൈ ഇയാള്‍ ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബാസൂത്രണ പരിപാടിയുടെ ഭാഗമായി വന്ധ്യംകരണം ചെയ്യുന്നവര്‍ക്ക് 2000 രൂപ നല്‍കുന്നതായി വിവരം ലഭിക്കുകയാണ്. തുടര്‍ന്ന് ഭാര്യയെ കൂട്ടി ക്ലിനിക്കില്‍ എത്തുകയായിരുന്നു. ഭാര്യയെ വന്ധ്യംകരണം ചെയ്യാനാണ് പുരന്‍ ക്ലിനിക്കില്‍ എത്തിയത്.
എന്നാല്‍, ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുകയും പുരന്‍ ഇതിന് തയ്യാറാകുകയുമായിരുന്നു. ശസ്ത്രക്രിയ വഴി വന്ധ്യംകരണം നടത്തിയെന്ന് അലിഗഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ രൂപേന്ദ്ര ഗോയല്‍ പറയുന്നു.
Post Your Comments