വാഷിങ്ങ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ഗ്രീൻ പാർട്ടി .ഡോണള്‍ഡ് ട്രംപ് നേരിയ നേരിയ വോട്ടിന് വിജയിച്ച വിസ്‌കോന്‍സിനില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനാണ് ആവശ്യം ഉയർന്നിരിക്കുന്നത്.ഇതോടൊപ്പം മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലും റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
.വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജില്‍ സ്റ്റെയ്ന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്‍ സ്റ്റെയ്ന്‍ വീണ്ടും വോട്ടെ്ണല്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനു അപേക്ഷ നല്‍കിയത്.വോട്ടവകാശ അഭിഭാഷകരായ ജോണ്‍ ബോനിഫാസ്, മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സെക്യൂരിറ്റി ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ അലക്‌സ് ഹാള്‍ഡര്‍മാന്‍ എന്നിവരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഹാക്കര്‍മാര്‍ ട്രംപിന് അനുകൂലമായി വോട്ടെടുപ്പിനെ മാറ്റിയെന്നും അതിനാല്‍ വീണ്ടും വോട്ടെണ്ണണമെന്നുമാണ് ഗ്രീൻ പാർട്ടിയുടെ ആവശ്യം .ഇതിന്റെ അടിസ്ഥാനത്തിൽ റീകൗണ്ടിങ് അടുത്ത ആഴ്ച നടന്നേക്കുമെന്ന് ഗ്രീന്‍പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ പറയുകയുണ്ടായി.അതേസമയം വീണ്ടും വോട്ടെണ്ണുന്നത് തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയിലാണ് ട്രംപ് ക്യാംപ്. വീണ്ടും വോട്ടെണ്ണണമെന്നുമുള്ള ആവശ്യത്തോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments