
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനേക്കാൾ രാജ്യത്തെ കർഷകരുടെ ക്ഷേമമാണ് തനിക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാതിന്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടിലും ജനങ്ങൾ തനിക്കൊപ്പം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് അസാധുവാക്കിയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ കരുനീക്കമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രാജ്യത്തെ മധ്യ വര്‍ഗത്തെ ചൂഷണം ചെയ്യാന്‍ താന്‍ അനുവദിക്കില്ലെന്നും താഴ്ന്ന വിഭാഗക്കാർക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കൂടാതെ മൊബൈല്‍ ഫോണ്‍ മുഖേനയുള്ള പണമിടപാടുകളെ കേന്ദ്രം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments