ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി ഉണ്ടായതിനെ തുടര്‍ന്ന് ആക്രമണം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അവരുടെ ആക്രമണത്തിന് നമ്മുടെ പ്രതികരണം വളരെ ശക്തമായിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തിരിച്ചടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അവരുടെ വിളി വന്നു.”- പരീക്കര്‍ പറഞ്ഞു. നിയന്ത്രണരേഖയ്ക്കടുത്ത് വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഇതായിരിക്കും ഇനിയും തുടരുകയെന്ന് അവരെ ഓര്‍മിപ്പിച്ചുവെന്ന് പരീക്കര്‍ പറഞ്ഞു. ശക്തമായ മോട്ടാര്‍ ഷെല്ലിംഗ് നടത്തിയാണ് പാകിസ്ഥാന് ഇന്ത്യ ശക്തമായ മറുപടി നല്‍കിയത്. പൂഞ്ച്, രാജോരി, കെല്‍, മാച്ചില്‍ മേഖലകളില്‍ പാകിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
Post Your Comments