NewsIndia

രണ്ട് ശതമാനം പിന്നോട്ടടിക്കുമെന്ന മന്മോഹന്‍ സിങ്ങിന്റെ പ്രസ്താവനയെ എതിര്‍ക്കുന്നു :സാമ്പത്തിക രംഗത്ത് പടിപടിയായി ഉണര്‍വ്വ് പകരുമെന്ന് നീതി അയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡൽഹി:നോട്ട് നിരോധനത്തെ തുടർന്നുള്ള പ്രതിസന്ധി മാറാൻ മൂന്ന് മാസമെടുക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ. നോട്ട് നിരോധനം മുലം എളുപ്പത്തില്‍ സാധനങ്ങള്‍ പണമാക്കി മാറ്റാന്‍ കഴിയാതെവരുന്ന സാഹചര്യമാവും സമ്പദ്ഘടനയെ ബാധിക്കുക.എന്നാല്‍ പ്രശ്നങ്ങള്‍ പടിപടിയായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറയുകയുണ്ടായി.കൂടാതെ നോട്ട് പിന്‍വലിക്കല്‍ കള്ളപ്പണത്തിനെ വിപണിയിൽ കൊണ്ട് വരുമെന്നും നിക്ഷേപങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ സാമ്പത്തിക രംഗത്ത് ഇത് ഉണർവുണ്ടാക്കുമെന്നും പനഗരിയ വിശദമാക്കി.

അതേസമയം നോട്ട് പിന്‍വലിക്കല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെ രണ്ട് ശതമാനം പിന്നോട്ടടിക്കുമെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയെ അദ്ദേഹം എതിർക്കുകയും ചെയ്തു.ഇത് സാമ്പത്തിക വര്‍ഷത്തിന്റെ നിലവിലെ ഉൽപ്പാദനത്തെക്കുറിച്ച് മാത്രമാണ്.അതിനാൽ ഈ കാലയളവില്‍ എത്രത്തോളം ആഭ്യന്തര ഉത്പാദനത്തെ എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ലെന്നും പറയാന്‍ സാധിക്കില്ലെന്നും പനഗരിയ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button