ഡല്‍ഹി: നീതി ആയോഗിന്റെ പുതിയ സി.ഇ.ഒ ആയി, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ പരമേശ്വരന്‍ അയ്യരെ നിയമിച്ചു. നിലവിലെ നീതി ആയോഗ് സി.ഇ.ഒ ആയ അമിതാഭ് കാന്തിന്റെ കാലാവധി, ജൂണ്‍ 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരമേശ്വരന്‍ അയ്യരുടെ നിയമനം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തകരിൽ ഒരാളായ പരമേശ്വരന്‍ അയ്യർ, ഉത്തര്‍പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനാണ്.
ഇനറലിജന്‍സ് ബ്യൂറോ മേധാവിയായി തപന്‍ കുമാര്‍ ദേക്കയെ നിയമിക്കാനും തീരുമാനമായി. ക്യാബിനറ്റിന്റെ അപ്പോയ്‌മെന്റ് കമ്മിറ്റിയാണ് ഇതിനായി അനുമതി നല്‍കിയത്. ഹിമാചല്‍ പ്രദേശ് കേഡറിലെ 1988 ബാച്ച് ഉദ്യോഗസ്ഥനാണ് തപന്‍ കുമാര്‍ ദേക്ക. ജൂണ്‍ 30ന് ഇദ്ദേഹം ചുമതലയേല്‍ക്കും. നിലവില്‍ ഐബിയുടെ തന്നെ ഓപ്പറേഷന്‍ ഡെസ്‌കിന്റെ തലവനാണ് തപന്‍ കുമാര്‍. രണ്ടു വര്‍ഷ കാലയളവിലേക്കാണ് നിയമനം.
Post Your Comments