ന്യൂഡല്‍ഹി●അസാധുവായ 500, 1000 നോട്ടുകളുടെ നിക്ഷേപത്തിന് കണക്കില്ലെങ്കില്‍ പകുതി തുകയോളം നികുതിയായി ഈടാക്കാന്‍ നിര്‍ദ്ദേശം. വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കണക്കില്ലാത്ത നിക്ഷേപത്തിന് 30 % നികുതിയും 20% പിഴയും ചേര്‍ത്ത് 50 % തുക ഈടാക്കാനും 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് മരവിപ്പിക്കാനുമാണ് തീരുമാനം.
ഉറവിടം സ്വയം വെളിപ്പെടുത്താതെ ഇരിക്കുകയും പിന്നീട് ആദായനികുതിവകുപ്പ് കണ്ടെത്തുകയും ചെയ്താല്‍ 60 % നികുതിയും 30% പിഴയും അടക്കം അതിന്റെ 90 % തുക ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിനായി പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആദായനികുതിനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.
ഡിസംബര്‍ 30 വരെ അസാധുനോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാം. ണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം സുരക്ഷിതമാണെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും ജന്‍ധന്‍ അക്കൗണ്ടുകളിലുംമറ്റും വന്‍തോതില്‍ നിക്ഷേപം വന്നതിനെത്തുടര്‍ന്ന് ഇവ പരിശോധിക്കാന്‍ പിന്നീട് തീരുമാനിച്ചിരുന്നു.
Post Your Comments