തിരുവനന്തപുരം: സഹകരണ സംഘങ്ങളെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കം മാറ്റണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമ്പോൾ അതിനു പിന്തുണ നൽകാൻ ശിവസേനയുടെ തീരുമാനം. ഒപ്പം സംസ്ഥാനത്ത് ഇടത് വലത് മുന്നണികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കാനും ശിവസേന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചതായി ശിവസേന കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ബി.ജെ.പി നേതൃത്വം പാവപ്പെട്ടവരുടെ വികാരങ്ങള്‍ക്കെതിരെയാണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലെ സാധാരണക്കാര്‍ക്കുവേണ്ടി ആരു സംസാരിച്ചാലും കൊടിയുടെ നിറം നോക്കാതെ അവര്‍ക്കൊപ്പം സമരങ്ങളിൽ പങ്കെടുക്കാനാണ് ശിവസേനയുടെ തീരുമാനം.ബിജെപിക്ക് കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ ഈ സമരങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments