KeralaNews

എം.എം.മണിക്ക് മറുപടിയുമായി വി.മുരളീധരൻ മണി കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തം

തിരുവനന്തപുരം: എം.എം മണിക്ക് മറുപടിയുമായി ബിജെപി നേതാവ് വി. മുരളീധരന്‍.ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് തലയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച മണി, കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്ന് മുരളീധരൻ പറയുകയുണ്ടായി.പ്രായാധിക്യം കൊണ്ടാണ് തലയ്ക്ക് സുഖമില്ലെന്ന് അധിക്ഷേപിച്ചതെങ്കില്‍ തൊണ്ണൂറു കഴിഞ്ഞ വി.എസ്.അച്യുതാനന്ദനും തലയ്ക്ക് സുഖമില്ലെന്നാണോ മണി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

വായില്‍ വരുന്നതെന്തും എവിടേയും നിയന്ത്രണമില്ലാതെ വിളിച്ചുപറയുകയും അത് അഭിമാനമായി  കരുതി ജനങ്ങൾക്ക് മുന്നില്‍ നിരവധി തവണ കോമാളിവേഷം കെട്ടുകയും അതിന്റെ പേരില്‍ ജയിലില്‍ കിടക്കുകയും ചെയ്ത ആളാണ് മണി.
സി.പി.എമ്മിനെ നൂറ്റാണ്ടുകളോളം നയിച്ച ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനും മരിക്കുമ്പോള്‍ തൊണ്ണൂറിനടുത്ത് പ്രായമുണ്ടായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് സി.പി.എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് 80 വയസ് കഴിഞ്ഞിട്ടായിരിന്നു.ഇവരൊക്കെ തലയ്ക്ക് സുഖമില്ലാത്തവരായിരുന്നെന്നാണോ ഇപ്പറഞ്ഞതിലൂടെ മണി അര്‍ത്ഥമാക്കിയതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button