മുംബൈ: നോട്ട് നിരോധനത്തിനെതിരെയുള്ള മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനകൾക്ക് വില കൊടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നോട്ട് നിരോധനത്തെത്തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കണ്ണീരൊഴുക്കുമ്പോള്‍ മോദി വികാരാധീനനാകുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇന്ത്യയുടെ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കണം. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് മോദിയെ തെരഞ്ഞെടുത്തത്. എന്നാല്‍ തനിക്ക് വോട്ടു ചെയ്തവരെ കണ്ണീരിലാഴ്ത്തുകയാണ് മോദി ചെയ്തതെന്നും ജനങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ മോദിക്ക് കഴിഞ്ഞില്ലെന്നും താക്കറെ അഭിപ്രായപ്പെടുകയുണ്ടായി.നോട്ട് നിരോധനത്തിനെതിരെ ഇന്നലെ മന്‍മോഹന്‍ സിംഗ് പ്രതികരിച്ചിരുന്നു.500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണെന്നും അക്കൗണ്ടിലെ പണം പിന്‍വലിക്കാനാകാത്ത അവസ്ഥ ലോകത്തൊരിടത്തുമുണ്ടായിട്ടില്ലെന്നും മൻമോഹൻ സിങ് പറഞ്ഞിരുന്നു.
Post Your Comments