ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ചരിത്രപരമായ പിഴവെന്ന് വിശേഷിപ്പിച്ച ഡോ.മന്‍മോഹന്‍ സിങ്ങിനെതിരെ മറുപടിയുമായി ബിജെപി. സത്യമെന്തെന്ന് മനസിലാക്കി അദ്ദേഹം സംസാരിക്കണമായിരുന്നു. മന്‍മോഹന്റേത് ധനകാര്യ വിദഗ്ധന്റെ ഭാഷയല്ലെന്നും അത് രാഹുല്‍ ഗാന്ധിയുടെ ഭാഷയാണെന്നും ബിജെപി പറയുന്നു.
രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലൂടെ തന്റെ പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് മന്‍മോഹന്‍ സിങ് ചെയ്തത്. ഇന്ത്യയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയല്ല അദ്ദേഹം ചെയ്തതെന്നും ബിജെപി നേതാവ് ജി.വി.എല്‍.നരസിംഹ റാവു പറഞ്ഞു.
അധികാരത്തിലിരിക്കുന്ന സമയം പോലും അദ്ദേഹത്തിന് സ്വന്തം നിലപാടുകള്‍ ഉണ്ടായിരുന്നില്ല. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടേയും നിലപാടുകളായിരുന്നു അദ്ദേഹം സ്വീകരിച്ചത്. മന്‍മോഹന്‍ സിങ്ങിനെ 2004ല്‍ തന്നെ കോണ്‍ഗ്രസ് അസാധുവാക്കിയതാണെന്നും നരസിംഹ റാവു വിമര്‍ശിച്ചു.
സ്വന്തം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒരിക്കല്‍പ്പോലും അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടില്ല. ഇപ്പോഴത്തെ സര്‍ക്കാരിനെതിരെ അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അതിലൂടെ രാഹുല്‍ ഗാന്ധിയുടെ മനസ് വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. നോട്ട് അസാധുവാക്കാനുള്ള തീരുമാനം മുന്‍പത്തെ യുപിഎ സര്‍ക്കാരും പരിഗണിച്ചിരുന്നു. എന്നാല്‍, നടപ്പിലാക്കാനുള്ള ധൈര്യം കാണിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
Post Your Comments