NewsInternational

ഇസ്രയേലിൽ വൻ കാട്ടുതീ

ജറുസലേം: ഇസ്രയേയിലിലെ ഹൈഫ നഗരത്തിലുണ്ടായ കാട്ടുതീ ജനവാസമേഖലകളിലേക്കും പടരുന്നു. വ്യാപക നാശനഷ്ടമാണ് ഇസ്രയേലിലെ ജനജീവിതത്തെ താറുമാറാക്കി പടർന്നു പിടിച്ച തീക്കാറ്റിൽ ഉണ്ടായിരിക്കുന്നത്. തീപിടുത്തത്തിൽ കുട്ടികളും മുതിർന്നവർക്കും ശ്വാസതടസം അനുഭവപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിന്ന് 60,000ൽ അധികം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചിട്ടുണ്ട്.

വടക്കൻ ഇസ്രയേലിലെ കാർമൽ വനത്തിൽ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. മൂന്ന് ദിവസമായി തുടരുന്ന തീയണക്കുവാൻ അഗ്നിശമന സേന പരിശ്രമത്തിലാണ്. ഇസ്രയേലിന്റെ അഭ്യർഥനയെ തുടര്‍ന്ന് റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സഹായത്തിനെത്തി. വിമാനങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

എന്നാൽ ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് വിവരം. തീപിടുത്തം ഉണ്ടാവാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരുടെയെങ്കിലും പങ്ക് വെളിപ്പെട്ടാൽ കനത്ത ശിക്ഷ നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ട്.

തീപിടിത്തത്തെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ മേഖലയിൽ വരണ്ട കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കാറ്റ് വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ 2010ൽ ഉണ്ടായ സമാനമായ തീപിടുത്തത്തിൽ പെട്ട് അറുപതോളം തടവുപുള്ളികൾ സഞ്ചരിച്ചിരുന്ന ബസ് അഗ്നിക്കിരയായിരുന്നു. തീപിടുത്തത്തെ തുടർന്ന് ഒഴിപ്പിച്ച ജയിലിൽ നിന്നും മറ്റൊരു ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്ന തടവുപുള്ളികളാണ് അന്ന് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button