കണ്ണൂർ: വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് മേലും ബാങ്കുകൾ പിടി മുറുക്കുന്നു.നോട്ടുകൾ നിരോധിച്ചതിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ക്കിടയിലും ബാങ്കുകള്‍ ജപ്തി നോട്ടീസ് അയയ്ക്കുന്നുവെന്നാണ് പരാതി.കോഴ്‌സ് പൂര്‍ത്തിയായിട്ട് ജോലി കിട്ടാത്തതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പലിശയിളവ് പ്രഖ്യാപിച്ചിരുന്നത്. അപേക്ഷകരില്‍നിന്ന് അര്‍ഹരായവരുടെ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയാല്‍ സബ്‌സിഡി ബാങ്കിലെ വായ്പാ അക്കൗണ്ടില്‍ ലഭിക്കും. ഇതില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വായ്പ്പയെടുത്തവർ പറയുന്നത്.കളക്ടര്‍ കൈമാറിയ അര്‍ഹരായ പല അപേക്ഷകര്‍ക്കും സബ്‌സിഡി ലഭിച്ചില്ല. അക്കൗണ്ടില്‍ സബ്‌സിഡി എത്തിയകാര്യം പല ബാങ്കുകളും മറച്ചുവെച്ചു എന്നും പറയുന്നു.അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്തതുകാരണം വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ മറ്റെല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്ന് വായ്പ്പയെടുത്തവർ വ്യക്തമാക്കുന്നു.
തിരിച്ചടവ് മുതലിലേക്കും പലിശയിലേക്കും എത്ര വരവ് വെച്ചെന്നകാര്യം ബാങ്കുകള്‍ മറച്ചുവെക്കുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.ഇതേ തുടർന്ന് വിദ്യാഭ്യാസ വായ്പയില്‍ ഇളവ് അനുവദിക്കണമെന്നും ബാങ്കുകളുടെ തിരിച്ചടവ് വ്യവസ്ഥകള്‍ സുതാര്യമാക്കണമെന്നുമാണ് നിലവിലെ ഇവരുടെ ആവശ്യം.വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യമന്ത്രി, കളക്ടര്‍ എന്നിവരെ ബോധ്യപ്പെടുത്തുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
Post Your Comments