ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി ആര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കാറില്ല. അദ്ദേഹത്തിന്റെ തിരക്കുകൾ മനസിലാക്കണമെന്നും ഈ വിഷയം ഒരു രാഷ്ട്രീയ ആയുധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനും സി.പി.എമ്മിനും മോദിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് മോദിയെ ഏകാധിപതിയെന്ന് വിളിക്കുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments