റിയാദ്: സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം.ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ഇനി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുക. രണ്ട് വര്‍ഷത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് സമയത്തില്‍ മാറ്റം വരുത്തുന്നത്.
ആളുകളുടെ അഭ്യര്‍ത്ഥന മാനിച്ചും സ്വദേശികള്‍ക്ക് മികച്ച സേവനം ചെയ്യുന്നതിനുമാണ് സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം രണ്ട് ഷിഫ്റ്റുകളുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ രാത്രി പതിനൊന്ന് മണിവരെ പ്രവര്‍ത്തിക്കുന്നതായിരിക്കും. അല്‍ അസീര്‍, ത്വായിഫ്, അല്‍ബാഹ, അല്‍ജൗഫ്, ഈസ്റ്റ് സോണ്‍ എന്നീ പ്രവിശ്യകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെൽത്ത് സെന്റർ ഒരുക്കാനും പദ്ധതിയുണ്ട്.
Post Your Comments