NewsInternationalUncategorized

ഇന്ത്യയെ ശിഥിലാക്കാൻ പാകിസ്ഥാൻ പുതിയ തന്ത്രം മെനയുന്നു സർക്കാർ വിരുദ്ധർക്ക് എല്ലാവിധ പിന്തുണയും നൽകാൻ വിപുലമായ പദ്ധതികൾ

ഇസ്ലാമാബാദ്: പുതിയ തന്ത്രം പ്രയോഗിക്കാനൊരുങ്ങി പാകിസ്ഥാൻ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണനൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു . ഇതിനായി ഇന്ത്യക്കാരോട് അഭ്യര്‍ഥിക്കുമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞതായി പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പാക് സെനറ്റിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

അതേസമയം ഇന്ത്യന്‍ അജണ്ടകളെ പ്രതിരോധിക്കാനും കശ്മീരിലെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കാനും ഒരു കമ്മിറ്റിയുണ്ടാക്കാനും പാകിസ്ഥാൻ പദ്ധതിയിടുന്നുണ്ട്. വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ സെക്രട്ടറിയ്ക്കായിരിക്കും ഇതിന്റെ ചുമതല. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നുവെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി ഇന്ത്യയ്‌ക്കെതിരെയുള്ള പ്രചരണവും പാകിസ്ഥാൻ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button