ന്യൂഡല്‍ഹി : റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള പരിധി നീട്ടാന്‍ സാധ്യത. അവശ്യസേവനങ്ങള്‍ക്കായി അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള പരിധി നീട്ടുമെന്നും, ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പിന്‍വലിച്ച കറന്‍സികള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇളവു നല്‍കാന്‍ ആര്‍ബിഐ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രിയുമായും ആര്‍ബിഐ ഗവര്‍ണറുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. നോട്ടുകള്‍ ഉപയോഗിക്കുന്നതിന് കുറച്ചു ദിവസം കൂടി ഇളവ് നല്‍കാന്‍ ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായതായാണ് വിവരം.
Post Your Comments