ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പൂര്‍ണ വിജയത്തിലേക്ക്. രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് പൂര്‍ണ്ണമായും നിലച്ചതായി കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം. സാധാരണക്കാര്‍ക്കുണ്ടായ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ട് മാത്രമേ പരിഹരിക്കാനുള്ളൂവെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.
കേന്ദ്രത്തിന്റെ സത്യവാങ്മൂലം കോടതി വെള്ളിയാഴ്ച പരിഗണിക്കും. വിദേശത്ത് നടന്ന കോടികളുടെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത കോടികള്‍ വിദേശത്തു നിക്ഷേപിച്ചവര്‍ക്കെതിരായ പനാമ രേഖകളില്‍ സമഗ്രാന്വേഷണം നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറയ്ക്കാനാണ് ശ്രമമെന്നും നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സമാന്തര സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ കഴിഞ്ഞെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ജനങ്ങള്‍ക്കുണ്ടായിരിക്കുന്നത് നിസ്സാര പ്രയാസങ്ങളാണെന്നും ഇത് മറികടക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.
പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളുന്നതിനായി രാജ്യത്തെ പകുതിയോളം എടിഎമ്മുകള്‍ പുനഃക്രമീകരിച്ചു. രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തങ്ങള്‍ക്കുള്ള ഫണ്ടിങ് പൂര്‍ണമായും നിലച്ചതാണ് പ്രധാന നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
Post Your Comments