KeralaNewsUncategorized

നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗ്: വിമർശകരോട് മോഹൻലാൽ പ്രതികരിക്കുന്നു

നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് താൻ എഴുതിയ ബ്ലോഗിനെ വിമർശിക്കുന്നവർക്കെതിരെ മോഹൻലാൽ പ്രതികരിക്കുന്നു. ഇത്രയും വിമർശനങ്ങൾ ഉയരുമ്പോഴും നോട്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് തെളിയിക്കാനായി തന്റെ ബ്ലോഗിന്റെ വീഡിയോ പോസ്റ്റ് ചെയ്‌താണ്‌ മോഹൻലാൽ മറുപടി പറഞ്ഞത്. തനിക്കെതിരായ കടുത്തതും മോശമായതുമായ എല്ലാ വിമർശനങ്ങളെയും ഒരു മനുഷ്യൻ എന്ന വിവേകത്തോടെ സഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്ലോഗിൽ പറയുന്നകാര്യങ്ങൾ തന്നെയാണ് വീഡിയോയിലൂടെയും വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി പ്രസംഗിക്കുന്നതും, സാധാരണക്കാർ ക്യൂ നിൽക്കുന്നതുമായ ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എതിർപ്പുകൾ ഉണ്ടായിട്ടും തന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്ന മോഹൻലാലിന് നിരവധി പേരാണ് പിന്തുണ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button