India

പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അരുണ്‍ ജെയ്റ്റ്‌ലി വെളിപ്പെടുത്തുന്നു

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ ഉറപ്പു നല്‍കി. കുറച്ച് സമയം മാത്രം സഭയിലിരുന്ന് തിരിച്ചുപോയെന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ബി.ജെ.പിയുടെ സഭാ നേതാവുകൂടിയായ ജെയ്റ്റ്‌ലി. ഉച്ചഭക്ഷണത്തിന് പിരിയുന്നതു വരെ സഭയില്‍ പ്രധാനമന്ത്രി ഉണ്ടായിരുന്നു. ഇനിയും ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

എല്ലാ സമയവും പ്രധാനമന്ത്രി സഭയിലിരിക്കണമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹവും മനുഷ്യനാണെന്നും രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി സഭയിലുണ്ടാകണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവര്‍ത്തിച്ചു. ക്ഷുഭിതനായ അരുണ്‍ ജെയ്റ്റ്‌ലി പ്രതിപക്ഷത്തിന്റെ ലക്ഷ്യം ചര്‍ച്ചയല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള പുതിയ മാര്‍ഗമാണെന്നും പറഞ്ഞു. അതേസമയം സഭയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതാണ് കീഴ് വഴക്കമെന്നു പ്രതിപക്ഷം തിരിച്ചടിച്ചു. എന്നാല്‍ 15 മണിക്കൂറിലധികം നീളുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി സഭയില്‍ തുടരുന്ന കീഴ്‌വഴക്കം ഇല്ലെന്നും ജെയ്റ്റ്‌ലി മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button