ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണെന്നും അക്കൗണ്ടിലെ പണം പിന്‍വലിക്കാനാകാത്ത അവസ്ഥ ലോകത്തൊരിടത്തുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് .
നോട്ട് നിരോധനം കൊണ്ട് രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും അമ്പതു നോട്ടുകള്‍ മാറാനുള്ള 50 ദിവസത്തെ മയം പാവപ്പെട്ടവര്‍ക്ക് വലിയ ദുരന്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.ജനങ്ങൾ പണം നിക്ഷേപിച്ചിട്ട് അത് തിരിച്ചെടുക്കാൻ സാധിക്കാത്ത മറ്റൊരു രാജ്യത്തിന്റെ പേരുപറയാൻ പ്രധാനമന്ത്രിക്ക് സാധിക്കുമോയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
എന്നാൽ സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും എല്ലാ ദിവസവും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്താന്‍ പാടില്ലെന്നും അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി.അതേസമയം വിഷയം കൈകാര്യം ചെയ്യുന്നതില്‍ ആര്‍ബിഐയ്ക്ക് വീഴ്ച പറ്റിയെന്നും ഇത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പിടിപ്പുകേടാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.കൂടാതെ നോട്ട് നിരോധനം മൂലം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം രണ്ട് ശതമാനം വരെ കുറഞ്ഞേക്കാമെന്നും കാര്‍ഷിക രംഗത്തും തിരിച്ചടിയുണ്ടാക്കുമെന്നും മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകി.സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്തുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നടപടികളുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു..
Post Your Comments