KeralaNews

പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കാതിരുന്നതിനെക്കുറിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നോട്ടുനിരോധനത്തോടെ പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കായി കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിക്കാതിരുന്നതിനെ പരാമർശിച്ച് കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇടതു വലതു പക്ഷക്കാർ രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകണമെന്നും അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടാൽ മതിയെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായ ആവശ്യം ഉയർത്തി പ്രമേയം പാസാക്കി ഓടിച്ചെന്നാൽ സമയം അനുവദിക്കണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോയെന്ന് സുരേന്ദ്രൻ ചോദിക്കുന്നു. സർവവക്ഷി സംഘത്തിനെ കാണാൻ അനുമതി നൽകാതിരുന്ന നട്ടെല്ലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങൾ നേരുന്നതായും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button