തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും സ്വകാര്യ ജീവനക്കാരുടേയും ശമ്പളത്തിൽ നിന്ന് അവർക്ക് എത്ര രൂപ പിൻവലിക്കാൻ സാധിക്കും എന്നത് സംബന്ധിച്ച തീരുമാനം ഇന്ന് അറിയാൻ കഴിയും.നിലവിൽ ഇവർക്ക് ആഴ്ചയിൽ 24,000 രൂപ വരെ പിൻവലിക്കാം എന്ന സ്ഥിതിയാണുള്ളത് . ഇതിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന കാര്യം റിസർവ് ബാങ്ക് ഇന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചിരുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രം ശമ്പളത്തിനായി 3,500 കോടി രൂപ വേണ്ടി വരും. സ്വകാര്യ കമ്പനികളുടേത് കൂടിയാകുമ്പോൾ ഇതിലും കൂടുതൽ വേണ്ടി വരും.. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന നിരവധി പേരും ശമ്പളക്കാരിലുണ്ട്. റിസർവ് ബാങ്ക് പുതിയ നിർദ്ദേശങ്ങളൊന്നും പ്രഖ്യാപിച്ചില്ലെങ്കിൽ നിലവിലെ സ്ഥിതി തന്നെ തുടരേണ്ടി വരും.
Post Your Comments