ശിവസേന- ബിജെപി ബന്ധം ഉലയുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി- എന്‍സിപി സഖ്യമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി സൂചന. ധാരണകളുടെ അടിസ്ഥാനത്തില്‍ എന്‍സിപി നേതാവ് ശരത് പവ്വാറിന്റെ മകള്‍ സുപ്രിയ സുലയെ കേന്ദ്രത്തില്‍ ഉപ മുഖ്യമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കോണ്‍ഗ്രസുമായി ഇടഞ്ഞു നില്ക്കുന്ന എന്‍സിപി യുമായി ബിജെപി സഖ്യത്തിലാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബിജെപി ശിവസേനയുമായി പിരിയുകയാണെങ്കില്‍ 27 വര്‍ഷത്തെ മുന്നണി
ബന്ധമാണ് അവസാനിക്കുന്നത്. ശിവസേനയുമായുള്ള സഖ്യം ശിഥിലമാകുന്നതോടെ മഹാരാഷ്ട്രയില്‍ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.
Post Your Comments