റിയാദ് : സൗദിയിൽ കാലാവസ്ഥ നിരീക്ഷണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിനാൽ മഴവെളള പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്കി.
സൗദിയിലെ ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, അല്‍ജൗഫ്, ഹായില്‍, മക്ക, മദീന, അല്‍ബാഹ, അസീര്‍, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി വക്താവ്
അറിയിച്ചു. ജിദ്ദ നഗരത്തിലും വിമാനത്താവളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉത്തര സൗദിയില്‍ നാളെ മുതല്‍ ശക്തമായ ശൈത്യക്കാറ്റ് അനുഭവപ്പെടുമെന്നും ഉത്തര അതിര്‍ത്തി പ്രവിശ്യയിലും അല്‍ജൗഫിലും വെള്ളിയാഴ്ച രാവിലെ മുതല്‍ താപനില പൂജ്യം ഡിഗ്രിയാകുമെന്നും അറിയിപ്പുണ്ട്.
Post Your Comments