തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അനുകൂലിക്കുകയും മോദിയെ പുകഴ്ത്തുകയും ചെയ്ത സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് സിപിഐഎം നേതാക്കള്‍. മദ്യശാലകള്‍ക്കുമുന്നിലും തിയേറ്ററിലും മറ്റും മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവര്‍ കുറച്ച് സമയം രാജ്യത്തിന്റെ നല്ലതിനുവേണ്ടി വരിനില്‍ക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച മോഹന്‍ലാല്‍ മലയാളികളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു.
മോഹന്‍ലാലിന് പണം ഉണ്ടെന്ന് കരുതി എന്തും പറയാം. പാവപ്പെട്ട ജനങ്ങളെ മോഹന്‍ലാല്‍ കണ്ടില്ലെന്ന് നടിച്ചു. മിസ്റ്റര്‍ പുലിമുരുകന്‍ നിങ്ങളുടെ സിനിമ കാണാന്‍ വരുന്നത് ഈ പാവപ്പെട്ട ആളുകളാണ്. അവരുടെ കാശാണ് നിങ്ങളുടെ സിനിമയ്ക്ക് ലഭിച്ച 100 കോടി രൂപ.
അതൊക്കെ കിട്ടി കഴിഞ്ഞപ്പോള്‍ നാട്ടിലെ പാവങ്ങളെ അവഹേളിക്കാന്‍ തുനിഞ്ഞാല്‍ അനുവദിക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു. ഇത് നല്ലതിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments