തിരുവനന്തപുരം● ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രം വില്‍പന നടത്തേണ്ടതും ആരോഗ്യപ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണത്തില്‍ ഉപയോഗിക്കേണ്ടതുമായ, ഷെഡ്യൂള്‍ എച്ച്, എച്ച്1, എക്‌സ് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വില്പന നടത്തുന്നില്ലെന്ന് സംസ്ഥാനത്തെ എല്ലാ ഔഷധ വ്യാപാരികളും ഉറപ്പുവരുത്തണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നു വ്യാപാരികള്‍ ഇത്തരം പ്രവൃത്തികള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം സ്ഥാപനത്തിന്റെ ഡ്രഗ്‌സ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ /കോളേജ് പരിസരങ്ങളിലോ മറ്റെവിടെയെങ്കിലുമോ ഇത്തരത്തിലുള്ള മരുന്നുവില്‍പ്പന ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആ വിവരം 0471-2774601 എന്ന നമ്പറില്‍ നേരിട്ടോ dckerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
Post Your Comments