Prathikarana Vedhi

“അഴിമതി”യുടെ ആള്‍രൂപമായ അഴിമതിവിരുദ്ധ മുഖ്യമന്ത്രിയുടെ അങ്കലാപ്പ് : ജനങ്ങളെ എന്നും അടിമകളായി കാണാനാഗ്രഹിക്കുന്ന വോട്ടുബാങ്ക് രാഷ്ട്രീയം

എന്ത് ചെയ്യണമെന്നറിയാതെ എന്തൊക്കെയോ ചെയ്യുന്ന പ്രതിപക്ഷമൊന്നടങ്കം കാട്ടിക്കൂട്ടുന്നത് കണ്ടാസ്വദിക്കുന്ന കെ.വിഎസ്‌ ഹരിദാസ്‌

നോട്ടുകൾ പിൻവലിച്ചത് പിൻവലിക്കാതെ പ്രതിപക്ഷ സമരം തീരാൻ പോകുന്നില്ല എന്നത് മറ്റാരേക്കാളും നന്നായി അറിയുന്നയാളാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി. കയ്യിലുള്ളത് നഷ്ടമാവുന്നതിലെ വിഷമം അറിയാവുന്നവരെ കുറ്റപ്പെടുത്താനും വയ്യ. പാവങ്ങൾ, ഒട്ടനവധി പഴയ നോട്ട് ഇല്ലാതെ ജീവിക്കാൻ വയ്യാതായിരിക്കുന്നു. ബാങ്കുകളിൽ ചെന്ന് പഴയതു മാറാൻ അനുമതിയുള്ളതു അറിയാത്തതുകൊണ്ടല്ല; അതിനൊന്നും പറ്റാത്തതുകൊണ്ട്. അതുകൊണ്ട് പാർലമെന്റ് നടത്തിക്കൊണ്ടുപോകാമെന്ന് നരേന്ദ്ര മോദിയോ സർക്കാരോ കരുതേണ്ട.

ഒരാഴ്ചയോളമായി ഒരു മുഖ്യമന്ത്രി മറ്റെല്ലാം ഉപേക്ഷിച്ചു ദൽഹിയിൽ തന്നെ തമ്പടിച്ചിരുന്നു. പഴയ കറൻസി വീണ്ടും പ്രാബല്യത്തിൽ വന്നിട്ടേ തിരിച്ചുള്ളൂ എന്നാണവർ പറയുന്നത്. സ്വന്തം നാട്ടിൽ ഒരു പ്രശ്നവും അവർക്കില്ല. ഭരണമോ മറ്റുകാര്യങ്ങളോ അവർക്കു പ്രശ്‌നമേയല്ല. അവരുടെ നാട്ടിൽ തന്നെയാണ് കോടികളുടെ കള്ളപ്പണം നവംബർ എട്ടിനുശേഷം സഹകരണ ബാങ്കിൽ നിക്ഷേപിച്ചുവെന്ന് സിപിഎമ്മിന്റെ പിബി അംഗം പരാതിനൽകിയത് . മറ്റൊരു മുഖ്യമന്ത്രി നവമ്പർ എട്ടിനുശേഷം എല്ലാ പൊതു പരിപാടികളും റദ്ദാക്കി. ചിലയിടത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുപോലും അദ്ദേഹത്തിൻറെ കക്ഷി ഉപേക്ഷിച്ചു. ദൽഹിയിലെ ജന്തർ മന്തറിലും മറ്റും ചുറ്റിക്കറങ്ങുകയാണ് ആ പഴയ അഴിമതിവിരുദ്ധ നായകൻ. ഒന്നുകൂടി പറയാതെ പൊയ്ക്കൂടേ, ഒരാഴ്ചമുൻപാണ് അദ്ദേഹത്തിൻറെ പാർട്ടിക്കാരനായ എംഎൽഎയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത 135 കോടിയുടെ ആയിരത്തിന്റെ നോട്ടു പിടിച്ചെടുക്കാത്തത്‌ . വേദനയുടെയും പ്രതിഷേധത്തിന്റെയും കാരണങ്ങൾ കൂടുതൽ വിശദീകരിക്കണ്ടല്ലോ. ജനങളുടെ ബുദ്ധിമുട്ടു പരിഹരിക്കലല്ല, നോട്ടു പിൻവലിച്ചത് റദ്ദാക്കലാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നതിന് കാരണവും മറ്റൊന്നാവില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർലമെന്റിൽ വരുന്നില്ല എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. മുൻപുമത്തരം പരാതികൾ അവരുന്നയിച്ചിരുന്നു. അദ്ദേഹം പലവട്ടം അത്തരം ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ചർച്ചകൾ സമാഹരിച്ചുകൊണ്ടു മറുപടി പറയാൻ പക്ഷെ മോഡി എഴുന്നേറ്റപ്പോൾ കൂവിവിളിച്ചുകൊണ്ട് സഭ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷത്തെയാണ്‌ അന്നൊക്കെ ജനങ്ങൾ കണ്ടത്. ഇതൊക്കെയാണ് ഇനിയുമുണ്ടാവുക എന്നത് മറ്റാരേക്കാളും മോഡിക്കറിയാമല്ലോ. മോഡി ഇന്ന് ലോകസഭയിൽ ഹാജരായിരുന്നു. അപ്പോൾ കറൻസി പിൻവലിച്ച പ്രശ്നം ചർച്ചയാവാമെന്ന് വീണ്ടും ഭരണപക്ഷം പറഞ്ഞു. എന്നാൽ മോഡി സഭയിൽ വരുന്നതല്ല യഥാർഥ പ്രശ്നമെന്ന് പറഞ്ഞു പ്രതിപക്ഷം സഭവിട്ടിറങ്ങി. ഇന്ന് രാവിലെ ദൽഹിയിലെ പൊതുനിരത്തിൽ അണിനിരന്ന നമ്മുടെ ബഹുമാന്യരായ എംപിമാർക്കുമുന്നിൽ വെച്ച് രാഹുൽ ഗാന്ധിയടക്കമുള്ളവർ പറഞ്ഞത്, മോഡി വന്നാലല്ലാതെ ചർച്ചയില്ല എന്നാണ്. എന്താണ് ഇതൊക്കെ കാണിക്കുന്നത്?. കാര്യങ്ങൾ വ്യക്തമല്ലേ…….?

ജനങ്ങൾ ഇവിടെ മോദിക്കൊപ്പമാണ് ; കേന്ദ്ര സർക്കാരിനൊപ്പമാണ്. അത് നാട്ടിലേക്കിറങ്ങിചെന്നവർക്കെല്ലാം മനസിലാവും. കള്ളപ്പണക്കാരുടെ രോദനം ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് അവരെല്ലാം ഒറ്റക്കെട്ടായി പറയുന്നത്. കയ്യിലിരുന്നത്‌ നഷ്ടമായതിന്റെ വേദനയും ദുഃഖവുമൊക്കെയുള്ളവർക്കു അതൊന്നും മനസിലാവില്ല. അവരുടെ മനസ്സിൽ ഒരേ ഒരു ചിന്തയേയുള്ളൂ. എങ്ങിനെയെങ്കിലും റദ്ദാക്കിയ കറൻസി ഒരാഴ്ചയെങ്കിലും ഉപയോഗിക്കാൻ കഴിയണം. എന്നാൽ എല്ലാ പരാതികളും അവസാനിക്കും. അല്ലെങ്കിൽ എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ചില നിയമവിദഗ്ദ്ധർക്കും നികുതി ചുമത്താതെ, കണക്കും പേരും വിലാസവും വെളിപെടുത്താതെ പഴയ കറൻസി മാറി വാങ്ങാം എന്ന നിയമം പാസാക്കണം. അതിനു സമ്മതിച്ചാൽ എല്ലാം വിജയകരമാവും. മോഡിയാവട്ടെ ഒരു വിട്ടുവീഴ്ചക്കും തയ്യാറാല്ലതാനും.

ദൽഹിയിലെ പ്രതിപക്ഷ സമരം ഇങ്ങനെ തുടരുന്നതിനു ഒരു കാരണം കൂടിയുണ്ട്. ഇന്നലെ പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം തന്നയെയാണ് അതിനുകാരണം. സിപീഎമ്മിനു ബംഗാളിലുണ്ടായ ദയനീയ പരാജയം; എത്ര ലക്ഷം വോട്ടിനാണ് പഴയ ചുവപ്പുകോട്ടയിൽ സിപിഎം തോറ്റത് ?. കോൺഗ്രസ് പാർട്ടി ഏതാണ്ട് വാഷ് ഔട്ട് ആയത് ……… രണ്ടു സീറ്റു ജയിച്ച സിപിഎമ്മിനു തൃപുരയിൽ പോലും രണ്ടുശതമാനം വോട്ടുകുറയുകയാണ് ചെയ്തത്. കോൺഗ്രസ് രാജ്യത്തെ രാഷ്ട്രീയ ചിത്രത്തിൽ തന്നെയില്ലാതായി. അതൊക്കെ ജനങ്ങളുടെ ശ്രദ്ധയിൽ വരാതെ നോക്കണ്ടേ, ചുരുങ്ങിയത് സ്വന്തം പാർട്ടിക്കാരുടെയെങ്കിലും. നരേന്ദ്ര മോഡി സർക്കാരിന് എതിരാണ് നാട്ടുകാർ മുഴുവൻ എന്ന് പറഞ്ഞുനടന്നവർക്കാണിത് സംഭവിച്ചത്. ബിജെപിയാവട്ടെ അതിന്റെ സീറ്റുകൾ മുഴുവൻ മാന്യമായി നിലനിർത്തുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യങ്ങളിൽ പാർലമെന്റിൽ ബഹളമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാൻ ആരെങ്കിലും ശ്രമിച്ചാൽ എങ്ങിനെ കുറ്റപ്പെടുത്താൻ കഴിയും?. അതൊക്കെ മോദിയും ബിജെപിയും മനസിലാക്കിയിരിക്കും എന്നാണ് കരുതേണ്ടത്. ജിഎസ്‌ടി ബില്ലടക്കം പാസാക്കുന്നത് തടസപ്പെടുത്താനും പ്രതിപക്ഷത്തിന് ഇതിലൂടെ കഴിയുമെന്നാവണം സർക്കാർ കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button