ഇസ്ലാമാബാദ്: ഇന്ത്യൻ സൈനികന്റെ തല അറുത്തിട്ടില്ലെന്ന് പാകിസ്ഥാൻ. പാകിസ്ഥാനെ അപകീർത്തിപ്പെടുത്താനാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പാക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ആരോപിച്ചു.
ചൊവ്വാഴ്ച്ച നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് സൈനികരിൽ ഒരാളുടെ തലയാണ് പാക് സൈന്യം അറുത്തുമാറ്റിയത്. പാക് സൈന്യത്തിന്റെ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments