
akശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുകയാണ്. ഇന്ത്യ തിരിച്ചടിക്കുന്നു എന്നാണ് പ്രാഥമികവിവരം. പൂഞ്ച്, രജൗരി, കേല്‍, മാഞ്ചില്‍ തുടങ്ങിയ സെക്ടറുകളില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ഇന്നലെ അതിര്‍ത്തിയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യൻ സൈനികരിൽ ഒരാളുടെ മുഖം പാകിസ്ഥാൻ വികൃതമാക്കിയിരുന്നു . പാകിസ്ഥാന്റെ ഭീരുത്വം നിറഞ്ഞ നടപടിക്ക് തിരിച്ചടി നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Post Your Comments