![crime](/wp-content/uploads/2016/11/crime2.jpg)
ബംഗളുരു : എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ കടന്നു കളഞ്ഞു. ബെംഗളുരു കെജി റോഡിലെ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായാണ് ഡ്രൈവര്‍ മുങ്ങിയത്. ബാങ്കില്‍ നിന്നു നല്‍കിയ പുതിയ നോട്ടുകളാണ് മോഷ്ടിക്കപ്പെട്ടത്. ബാങ്കില്‍ നിന്നു പണവുമായി പോയെങ്കിലും നിശ്ചിത സമയത്തിനു ശേഷവും എടിഎമ്മില്‍ എത്താതിരുന്നതിനെ തുര്‍ന്നാണ് ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. പണവുമായി കടന്ന ഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments