കൊച്ചി: യാത്രയ്ക്കിടെ വിമാനത്തിന്റെ ചിറകിൽ നിന്ന് പുക ഉയർന്നതായുള്ള സംശയത്തെ തുടർന്ന് മംഗലാപുരം- ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിൽ തീ കണ്ടതായും സംശയിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 144 യാത്രക്കാരും സുരക്ഷിതരാണെന്നും,വിമാനം പരിശോധനകൾക്ക് ശേഷം യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments