മുംബൈ : ഈ മാസം 10 മുതല്‍ 18 വരെ ബാങ്കുകളിലെത്തിയ പണത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ടു. 5,44,571 കോടി രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 33,006 കോടി രൂപയാണ് മാറിയെടുത്തത്. 5,11,565 കോടി രൂപ നിക്ഷേപമായും ലഭിച്ചു. അതേസമയം, ഈ കാലയളവില്‍ ഒരു ലക്ഷം കോടി രൂപയോളമാണ് ബാങ്കുകളില്‍ നിന്നും എടിഎമ്മുകള്‍ നിന്നും പിന്‍വലിച്ചത്.
Post Your Comments