KeralaNews

പ്രധാനമന്ത്രിയ്ക്കെതിരെ രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സാമ്പത്തിക ഫാസിസം നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ സമ്മേളനത്തിലായിരുന്നു മോദിക്കെതിരെ ചെന്നിത്തലയുടെ പരാമര്‍ശം ഉന്നയിച്ചത്.റിയല്‍ എസ്റ്റേറ്റിലും വിദേശ ബാങ്കുകളിലും പണമായും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം എങ്ങനെയാണ് നോട്ട് നിരോധനത്തിലൂടെ തിരികെ കൊണ്ടുവരാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെങ്കില്‍ അതു കണ്ടുപിടിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ടെന്നും അവ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും ചെന്നിത്തല പറയുകയുണ്ടായി.

യാതൊരു മാറ്റത്തിനും നോട്ട് നിരോധനം സഹായിക്കില്ല.സഹകരണ സംഘങ്ങള്‍ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളാണെന്ന പ്രചരണം സംസ്ഥാനത്തിനു തന്നെ ദുഷ്‌പേരാണ്. പുര കത്തുന്ന സമയം നോക്കി വാഴ വെട്ടുന്നതു പോലെയാണ് സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.കൂടാതെ ഒരു പ്രധാനമന്ത്രി ഇത്രമാത്രം യുക്തി രഹിതമായി പെരുമാറരുതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.അതോടൊപ്പം രാഷ്ട്രീയം മാറ്റി വച്ചാകണം വിഷയത്തെ സമീപിക്കേണ്ടതെന്ന്, നിയമസഭയിലെ ഏക ബി ജെ പി അംഗമായ ഒ രാജഗോപാലിനെ ലക്ഷ്യമാക്കിയും ചെന്നിത്തല ആരോപണം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button