India

നോട്ട് കത്തിച്ച് പ്രതിഷേധിക്കാന്‍ സിപിഎം; രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഎം തയ്യാറെടുക്കുന്നത്.

24 മുതല്‍ 30 വരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് ആരോപിച്ചാണ് സിപിഎം കഴിഞ്ഞ ദിവസങ്ങളില്‍ സമരമിരുന്നത്. മറ്റു പാര്‍ട്ടികളുമായി യോജിച്ച് പ്രതിഷേധ ദിനം ആചരിക്കാനാണ് അടുത്ത പദ്ധതി. പാര്‍ലമെന്റ് സ്തംഭനത്തിന് കാരണം പ്രധാനമന്ത്രിയാണെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button