തിരുവനന്തപുരം: 500 രൂപയുടെ നോട്ട് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ആസ്ഥാനത്തത്തെിയെങ്കിലും എ.ടി.എമ്മുകള്‍ വഴിയുള്ള വിതരണം വൈകും. റിസര്‍വ് ബാങ്കില്‍നിന്ന് എന്ന് വിതരണം തുടങ്ങുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. 500 രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കുന്നതിന് നിലവിലെ എ.ടി.എമ്മില്‍ മതിയായ സാങ്കേതിക സംവിധാനങ്ങളില്ല. ഓരോ എ.ടി.എമ്മിലും നേരിട്ടത്തെി ക്രമീകരണം നടത്തിയാലേ 500 ലഭ്യമാക്കാനാവൂ. ഇതിനാകട്ടെ ദിവസങ്ങളെടുക്കുമെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്.
എസ്.ബി.ടിക്ക് മാത്രം സംസ്ഥാനത്ത് 1200ഓളം എ.ടി.എമ്മുകളാണുള്ളത്. തിങ്കളാഴ്ച ഇവ ബാങ്കുകളിലത്തെിയാലും കൗണ്ടറുകള്‍ വഴി മാത്രമേ വിതരണം ചെയ്യാനാകൂ.
150 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് മേഖലാ കേന്ദ്രത്തിലെത്തിയത്. 500 രൂപ വിതരണത്തിനെത്തുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് അയവു വരുമെന്നാണ് കരുതുന്നത്. 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വഴി നല്‍കുന്നുണ്ടെങ്കിലും ചില്ലറയില്ലാത്ത് മൂലം ഇവയുടെ വിനിമയവും നടക്കുന്നില്ല.
അതേസമയം, അതത് ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള്‍ ഈമാസം 23 ന് മുമ്പ് റിസര്‍വ് ബാങ്കിലത്തെിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധുനോട്ടെങ്കിലും എത്തിക്കണമെന്നാണ് നിര്‍ദേശമെന്നാണ് വിവരം.
Post Your Comments