KeralaNews

ശബരിമലയിൽ നിയമപാലകരുടെ ആചാരലംഘനം

ശബരിമല: ശബരിമലയിൽ നിയമപാലകരുടെ ആചാരലംഘനം.സോപാനത്തും കൊടിമരച്ചുവട്ടിലും ചെരിപ്പ് ധരിച്ചെത്തിയാണ് പോലീസിന്റെ ആചാരലംഘനം നടന്നത്.സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറും സംഘവുമാണ് ആചാരംലംഘിച്ച് ചെരുപ്പ് അണിഞ്ഞെത്തിയത്.പതിനെട്ടാം പടിക്ക് മുകളിലുള്ള കൊടിമരച്ചുവട്ടിലും സോപാനത്തുമാണ് ഇവര്‍ ചെരുപ്പിട്ട് ഡ്യൂട്ടിക്കെത്തിയതായി കാണപ്പെട്ടത്.

സന്നിധാനത്തും സോപാനത്തും ആരും ചെരിപ്പ് ധരിച്ച് കയറാറില്ല.എന്തിനേറെ അയ്യപ്പ സന്നിധിയിലേക്കുള്ള കാനന പാതയിൽപ്പോലും ചെരിപ്പിടാതെയാണ് ഭകതരെ കാണാൻ കഴിയുന്നത്.കേന്ദ്ര ദ്രുതകര്‍മ്മസേന ഉള്‍പെടെയുള്ള അംഗങ്ങള്‍ യൂണിഫോമിന്റെ ഭാഗമായ ബൂട്ട് ഇല്ലാതെയാണ് സോപാനത്ത് ജോലി ചെയ്യുന്നത്. കോടിക്കണക്കിന് അയപ്പഭക്തരും ശബരിമലയില്‍ ജോലി ചെയ്യുന്ന വിവിധ മേഖലയില്‍ ഉള്ളവര്‍ പോലും ചെരുപ്പ് അണിയാതെയാണ് സോപാനത്ത് എത്താറുള്ളത് ഈ സാഹചര്യം നിലനിൽക്കെയാണ് സ്‌പെഷ്യല്‍ ഓഫീസറുടേയും സംഘത്തിന്റെ ആചാരലംഘനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button