ന്യൂഡൽഹി: പലിശ രഹിത ഇസ്ലാമിക് ബാങ്കിങ് സമ്പ്രദായം നടപ്പാക്കുന്നതിനു മുന്നോടിയായി നിലവിലുള്ള ബാങ്കുകളിൽ ‘ഇസ്ലാമിക് കൗണ്ടർ’ തുറക്കാമെന്ന് റിസർവ് ബാങ്കിന്റെ നിർദേശം. നിരവധി പേർ മതപരമായ കാരണങ്ങളാൽ ബാങ്കിങ് പരിധിയിൽ പെടാതെ നിൽക്കുന്നുണ്ടായിരുന്നു. ഇവരെ ഉൾപ്പെടുത്താനുള്ള മാർഗം റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും പരിഗണനയിലുള്ള വിഷയമായിരുന്നു.
ശരീഅത്ത് പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്ള സങ്കീർണതയും ഇന്ത്യൻ ബാങ്കുകൾക്ക് ഈ മേഖലയിലുള്ള വൈദഗ്ധ്യക്കുറവും കാരണം ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയിൽ ഘട്ടം ഘട്ടമായി വേണം നടപ്പാക്കേണ്ടതാണ്. പ്രാരംഭമെന്നോണം നിലവിലെ സംവിധാനത്തിൽ നിന്നുകൊണ്ടുതന്നെ ഇപ്പോഴത്തെ പദ്ധതികൾക്ക് സമാനമായ ചില ചെറുപദ്ധതികൾ ഇസ്ലാമിക ജാലകത്തിലൂടെ അവതരിപ്പിക്കാവുന്നതാണ്. തുടർന്ന് സങ്കീർണ്ണ പദ്ധതികൾ അവതരിപ്പിക്കാവുന്നതാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
ശരീഅത്ത് വ്യവസ്ഥകൾ മാനിച്ചുകൊണ്ടുള്ളതാവണം ഇത്തരം പദ്ധതികൾ. ഇപ്രകാരം ലഭിക്കുന്ന പണം ബാങ്കിൽ മറ്റുവിധത്തിൽ വരുന്ന പണവുമായി ചേർക്കാൻ പാടില്ലാത്തതിനാൽ പ്രത്യേക ജാലകം ആവശ്യമാണെന്നും ബാങ്ക് സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
Post Your Comments