ഇനി ട്രെയിനിലും വീടൊരുക്കാം. ഇന്ത്യന്‍ റെയില്‍വേ പഴയ കോച്ചുകള്‍ വില്ക്കാന് ഒരുങ്ങുന്നു. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ലഖ്നൗ വിഭാഗത്തിന്റെ ആറു മീറ്റര്‍ നീളമുള്ള ട്രെയിനാണ് റെയില്‍വേ വിൽക്കാൻ ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ ലേലത്തിന്റെ തീയതി അറിയിക്കും.
റെയില്‍വേ ഉപയോഗിച്ച 25 വർഷം പഴക്കമുള്ള കോച്ചുകളാണ് ലേലത്തിന് വെയ്ക്കുന്നത്. കോച്ചില്‍ ഉപയോഗിച്ചിരിക്കുന്ന ഇരുമ്പിന്റെ മൂല്യത്തിനനുസരിച്ചാണ് തുക ലേലത്തിന് വെയ്ക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗികമുദ്ര പതിപ്പിച്ച കോച്ചുകള്‍ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ലൈബ്രറിയായോ റൂം ആയോ മാറ്റിയെടുക്കാവുന്നതാണ്.
Post Your Comments