Kerala

ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരെ തടയാന്‍ പുതിയ സംവിധാനം

ബഹുനില കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നവരെ തടയാന്‍ ഷാര്‍ജ പോലീസിന്റെ പുതിയ സംവിധാനം. ആത്മഹത്യ ചെയ്യുന്നവരെ തടയാന്‍ ഡ്രോണുകളാണ് ഒരുക്കുന്നത്. ഷാര്‍ജ മീഡിയ സെന്റര്‍ നടത്തുന്ന എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ഇന്നവേഷന്‍ വീക്കിലാണ് ഈ ആശയം ഉരുത്തിരിഞ്ഞിരിക്കുന്നത്. സഖാബ് എന്നാണ് ഈ ഡ്രോണുകള്‍ക്ക് പേരിട്ടിരിക്കുന്നത്. സുരക്ഷയ്ക്കാണ് ഡ്രോണുകള്‍ നിര്‍മ്മിച്ചത്.

പ്രക്ഷോഭങ്ങള്‍, റാലികള്‍, അഗ്നിബാധ, അപകടങ്ങള്‍, മുങ്ങിമരണങ്ങള്‍ തുടങ്ങിയ സംഭവങ്ങളിലും ഡ്രോണുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകും. മണിക്കൂറില്‍ 45 കിമീ വേഗതയിലാണീ ഡ്രോണുകള്‍ പറക്കുക. എത്ര ഉയര്‍ത്തിലും എത്താന്‍ ഇതിനാകും. 4കെ ക്യാമറകളും ഇതിനുണ്ട്. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തിയുടെ നീക്കങ്ങള്‍ ഈ ഡ്രോണുകള്‍ക്ക് പകര്‍ത്താനാകും. തക്ക സമയത്ത് ഇവ പോലീസിന് വിവരം നല്‍കും. സിം കാര്‍ഡ് വഴി ബന്ധിപ്പിച്ച ഡ്രോണില്‍ സ്പീക്കറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന് ആത്മഹത്യ ചെയ്യാന്‍ പോകുന്ന വ്യക്തിയുമായി ആശയ വിനിമയം ചെയ്യാന്‍ ഇത് സാധ്യമാക്കും. ഈ വര്‍ഷം മാത്രം ഷാര്‍ജയിലെ വിവിധ കെട്ടിടങ്ങളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തവരുടെ എണ്ണം 23 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button