കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ രാജ്യത്ത് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് വിലയിരുത്തല്‍. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് കുതിക്കുകയാണെ് കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘവന്‍ പറഞ്ഞു.
കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) കൊച്ചിയില്‍ സംഘടിപ്പിച്ച ‘ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ റദ്ദാക്കല്‍ അനുഗ്രഹമോ ശാപമോ?’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പദ്ധതി വിജയത്തിലേക്ക് നീങ്ങുകയാണ്. കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കും ഭീകരവാദത്തിനുമെതിരായ ഏറ്റവും ശക്തമായ നീക്കമാണിതെന്നും രാഘവന്‍ വ്യക്തമാക്കി.
ഗ്രാമീണ മേഖലകളില്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന സഹകരണ ബാങ്കിംഗ് മേഖലയോട് സര്‍ക്കാര്‍ കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഇതാവശ്യമാണ്. നോട്ട് അസാധുവാക്കലിലൂടെ ബാങ്കുകളില്‍ വരുമെന്നു കരുതുന്ന ഏകദേശം 11 ലക്ഷം കോടി രൂപയോടെ ബാങ്കിംഗ് സംവിധാനത്തിന്റെ ലിക്വിഡിറ്റി പല മടങ്ങായി കൂടുമെന്നു പ്രതീക്ഷിക്കുന്നതായി വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ വേണുഗോപാല്‍ സി. ഗോവിന്ദ് വ്യക്തമാക്കി.
Post Your Comments