Kerala

സഹകരണ ബാങ്ക് നിക്ഷേപകന്‍ ജീവനൊടുക്കി

എരുമേലി● സഹകരണ ബാങ്കിലിട്ട പണം തിരികെ കിട്ടില്ലെന്ന ആശങ്കയില്‍ നിക്ഷേപകന്‍ ജീവനൊടുക്കി. എരുമേലി ചെരിപ്പുറത്ത് വീട്ടിൽ ഓമക്കുട്ടൻപിള്ള (70) യാണ് ജീവനൊടുക്കിയത്.

എരുമേലി കണമല സര്‍വീസ് സഹകരണ ബാങ്കില്‍ ഇദ്ദേഹം അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇത് പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇദ്ദേഹം മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിലായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button