ഗൂഗിള്‍ ക്ലൗഡുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് വോഡഫോൺ. ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസ് (വിബിഎസ്) ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്.കമ്പനികളിലെ പ്രവര്‍ത്തനം സുഗമമാക്കാനും ജീവനക്കാരെ ഒരു കുടക്കീഴിലാക്കി സ്മാര്‍ട്ടാക്കാനും സഹായിക്കുന്ന ഗൂഗിളിന്റെ ജി സ്യൂട്ട് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും തമ്മില്‍ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ സേവനങ്ങളായ ജിമെയില്‍, ഡോക്സ്, കലണ്ടര്‍, ഹാംഗ്ഔട്ട്സ് എന്നിവയെല്ലാം ജി സ്യൂട്ടിന് കീഴിലുണ്ട്.ജി സ്യൂട്ടിലെ ആപ്ലിക്കേഷനുകള്‍ എല്ലാം ഓരോ നിമിഷവും പരസ്പരബന്ധിതമായാണ് പ്രവര്‍ത്തിക്കുക.വോഡഫോണ്‍ എന്റര്‍പ്രൈസിന്റെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ജി സ്യൂട്ട് ഉപയോഗിക്കാന്‍ കഴിയുന്നതാണ്.ഉപയോഗത്തിനനുസരിച്ച് പണം നല്കുന്ന തരം സേവനമായിരിക്കും ഇതെന്ന് കമ്പനി പറയുന്നു.ഇന്ത്യയിലെ സംരംഭകരെ സഹായിക്കാനായി ഗൂഗിളുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വോഡഫോണ്‍ ബിസിനസ് സര്‍വ്വീസിന്റെ ഡയറക്ടര്‍ നിക്ക് ഗ്ലിഡന്‍ പറയുകയുണ്ടായി.ജി സ്യൂട്ട് എന്നത് ക്ലൗഡ് അധിഷ്ഠിത സേവനമാണ്. സംരംഭകര്‍ക്ക് ഇത് സുരക്ഷിതമായി ലഭ്യമാക്കാനും ആക്ടിവേഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും സംരംഭകരെ വോഡഫോണ്‍ സഹായിക്കുമെന്നും, അദ്ദേഹം വ്യക്തമാക്കി.
Post Your Comments