ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ ഏറ്റവും ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത് കേരളത്തിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നാണെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനിയുടെ വെളിപ്പെടുത്തൽ.പുറത്തിറങ്ങാൻ പോകുന്ന നളിനിയുടെ ആത്മകഥയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ക്രൂരതയ്ക്കു പേരുകേട്ട ഈ ഉദ്യോഗസ്ഥനെ പ്രത്യേകം വിളിച്ചുവരുത്തുകയായിരുന്നു. ‘‘അയാൾ എന്റെ നെഞ്ചിൽ ഇടിക്കുകയും ഷാൾ വലിച്ചു കീറുകയും ചെയ്തു.ഇതു തുടക്കം മാത്രമാണെന്നും പുറത്ത് ആൺകുട്ടികൾ കാത്തുനിൽക്കുകയാണെന്നും പറഞ്ഞു.അതോടെ ഞാൻ കുറ്റമേൽക്കുകയായിരുന്നുവെന്ന് നളിനി പറയുന്നു.
അഡയാറിലെ ആശുപത്രിയിൽ കൊണ്ടുപോയി തന്റെ ഗർഭം അലസിപ്പിക്കാൻ ശ്രമം നടന്നുവെന്നും .അവിടെയുള്ള വനിതാ ഡോക്ടറാണു തന്നെ രക്ഷിച്ചതെന്നും പറയുന്നു..ജയിലിൽ 2008ൽ പ്രിയങ്ക ഗാന്ധിയുമായി നടത്തിയ 90 മിനിറ്റ് രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചും ആത്മകഥയിൽ പറയുന്നുണ്ട്.എന്തിനു വേണ്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നു പ്രിയങ്ക ചോദിച്ചിരിന്നു .തനിക്കോ ഭർത്താവ് മുരുകനോ ഒന്നും അറിയില്ലായിരുന്നുവെന്ന് മറുപടി പറഞ്ഞു.അതാണ് സത്യവും.രാജീവ് ഗാന്ധിയുടെ മരണവാർത്ത ടിവിയിൽ കണ്ടു താൻ കരഞ്ഞു. തനു മനുഷ്യബോംബ് ആയിരുന്നുവെന്നറിഞ്ഞത് അപ്പോൾ മാത്രമാണെന്നും ആത്മകഥയിൽ പറയുന്നുണ്ട്.മുരുകനുമായി മൂന്നു മാസത്തെ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടയിൽ പ്രണയിച്ചു, വിവാഹം കഴിച്ചു, ജയിൽവാസവും അനുഭവിച്ചു.ഒരുമിച്ചുകഴിയാൻ പറ്റുന്നില്ല.. മരണശേഷം ഒരുമിച്ചു സംസ്കരിക്കണം. മരണശേഷമെങ്കിലും ഒരുമിച്ചു ജീവിക്കാൻ കഴിയട്ടേയെന്നും ആത്മകഥയിൽ പറയുന്നുണ്ട്.
Post Your Comments