NewsIndia

രാജ്യത്തിന്റെ അഭിമാനമായ സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി:ചൈനീസ് ഓപ്പണിൽ കിരീടം സ്വന്തമാക്കിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിനന്ദനം അറിയിച്ചത്. ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ തോല്‍പ്പിച്ചാണ് പിവി സിന്ധു കിരീടം നേടിയത്. 21-11, 17-21, 21-11 എന്നീ സെറ്റുകള്‍ക്കായിരുന്നു സിന്ധു വിജയം കൈയ്യടക്കിയത്.

ചൈന ഓപ്പണിലെ സിന്ധുവിന്റെ കന്നിക്കിരീടമാണ് ഇത്. ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പിവി സിന്ധു. ഇതിനു മുന്‍പ് ഈ കിരീടം നേടിയ ഇന്ത്യന്‍ വനിത സൈന നെഹ്വാളായിരുന്നു. 2014-ലായിരുന്നു സൈനയുടെ കിരീട നേട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button